കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയ ശേഷം പണവും രേഖകളും കവര്‍ന്നത്.

ഷംസാദിന്‍റെ കൈയ്യില്‍ സ്വര്‍ണം അധികമായുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ആളുമാറിയതറിഞ്ഞപ്പോൾ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares