കരിങ്കല്‍ ക്വാറിയില്‍ വീണ് വീട്ടമ്മ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കരിങ്കല്‍ ക്വാറിയില്‍ വീണ് വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ വീണ് വീട്ടമ്മ മരിച്ചു. നെട്ടണിഗെ മൂടസരി ഗെയിലെ ബോജന്റെ ഭാര്യ ചീം പുളു (40) വാണ് മരിച്ചത്. സമീപത്തെ കുട്ടി വെളളമെടുക്കാന്‍ പോയപ്പോഴാണ് വീടിന് സമീപത്തെ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയില്‍ വീണ് കിടക്കുന്ന വീട്ടമ്മയെ കണ്ടത്.

വിവരമറിഞ്ഞ് നാട്ടുകാര്‍ പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: നാഗേഷ്, സുരക്ഷിത, സഹോദരങ്ങള്‍: ലക്ഷമി, മാച്ച് ലു

0Shares