കനത്ത വേനൽ മഴ ജനങ്ങളെ ദുരിതത്തിലാക്കി; വ്യാപക കൃഷി നാശം

  • Post category:local news
  • Reading time:1 min read
You are currently viewing കനത്ത വേനൽ മഴ ജനങ്ങളെ ദുരിതത്തിലാക്കി; വ്യാപക കൃഷി നാശം

കാസർകോട്: വടക്കൻ കേരളത്തിൽ കനത്ത വേനൽ മഴ ജനങ്ങളെ ദുരിതത്തിലാക്കി. കർണാടകയിലെ മടിക്കേരി, കാസർകോട് ജില്ലയുടെ കിഴക്കൻ പ്രദേശമായ ചാമുണ്ഡിക്കുന്ന്, ബന്തടുക്ക, കുറ്റിക്കോൽ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കുറ്റിക്കോൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചത്. പെരുങ്കളിയാട്ടം നടക്കുന്ന കല്യോട്ട് മഴ ആശങ്ക പരത്തി. അപ്രതീക്ഷിതമായി വന്ന മഴ കൃഷിക്കാരെ വലച്ചു. ഉണക്കാനിട്ട അടക്കകൾ മഴയിൽ കുതിർന്നു. കൊയ്യാറായ നെൽകൃഷി മഴയിൽകുതിർന്നു ഒലിച്ചുപോയി.

0Shares