കണ്ണൂരിലെ സി.പിഎം നേതാവ് പി.കെ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരിലെ സി.പിഎം നേതാവ് പി.കെ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ നാരായണന്‍ മാസ്റ്റര്‍(79)അന്തരിച്ചു. മാടായി, പാപ്പിനിശ്ശേരി പാര്‍ട്ടി ഏരിയ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കെ.പി.ടി.യു ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.ടി.എ രൂപീകരണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. തുടക്കം മുതല്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറിയും റെയ്ഡ്‌കോ മുന്‍ ചെയര്‍മാനുമായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നെരുവമ്പ്രം പൊതു ശ്മശാനത്തില്‍. ഏഴോം ഹിന്ദു എല്‍പി സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പാപ്പിനിശേരി പഞ്ചായത്ത് ഹൈസ്‌കൂള്‍ ആരംഭിച്ചത് മുതല്‍ വിരമിക്കുന്നത് വരെ അധ്യാപകനായിരുന്നു. എ.കെ.ജി ആശുപത്രി വൈസ് പ്രസിഡന്റ്, മാടായി കോ-ഓപ്പ റൂറല്‍ ബാങ്ക് പ്രസിഡന്റ്, ഏഴോം സര്‍വ്വീസ് സഹകണ ബേങ്ക് പ്രസിഡന്റ്, നെരുവമ്പ്രം എഡ്യുക്കേഷണല്‍ സൊാസൈറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സൊസൈറ്റിയുടെ നിലവിലുള്ള പ്രസിഡന്റുമാണ്. നെരുവമ്പ്രം ഗാന്ധി സ്മാരക ലൈബ്രറിയുടെ സ്ഥാപക സെക്രട്ടറിയാണ്. ഏഴോം ഹിന്ദു എല്‍പി സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പാപ്പിനിശേരി പഞ്ചായത്ത് ഹൈസ്‌കൂള്‍ ആരംഭിച്ചത് മുതല്‍ വിരമിക്കുന്നത് വരെ അധ്യാപകനായിരുന്നു.  1959 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ പി.കെ. നാരായണന്‍ മാസ്റ്റര്‍ പാര്‍ട്ടിയും, വര്‍ഗ്ഗ-ബഹുജന സംഘടനകളും കെട്ടിപടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ധ്യാപകനായിരുന്നു. 1973 ലെ അദ്ധ്യാപക സമരത്തില്‍ ജില്ലയില്‍ നേതൃത്വം കൊടുത്ത പ്രധാന അദ്ധ്യാപക നേതാവായിരുന്നു. പെന്‍ഷന്‍കാരുടെ സംഘടന കെട്ടിപടുക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച നാരായണന്‍ മാസ്റ്റര്‍ ആദ്യകാലം മുതല്‍ തന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.  വിയോഗം പാര്‍ട്ടിക്കും, ജില്ലയിലെ വര്‍ഗ്ഗ-ബഹുജന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു. ഭാര്യ: പുഷ്പവല്ലി. മക്കള്‍: മനോജ്(എസ്ബിഐ), വിനോദ്(ബിസിനസ്സ്),  ബിന്ദു.  മരുമക്കള്‍: അനുരൂപ, സോന, വല്‍സലന്‍(എഞ്ചിനിയര്‍, കെഎസ്ഇബി).  സഹോദരങ്ങള്‍: പി കെ രാംദാസന്‍, ശിവദാസന്‍. 

 

0Shares