തൃശൂര്‍: ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ ഗാനരചയിതാവും സുഹൃത്തുമാണ് പിടിയിലായത്. 5,000 രൂപയുടെ ഫോണ്‍ തട്ടിയെടുത്ത കേസിലാണ് പെരിങ്ങോട്ടുകര പനോലി വീട്ടില്‍ ഷിനു (36), ഏങ്ങണ്ടിയൂര്‍ പുതുവട പറമ്പില്‍ സജീവ് നവകം(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഷിനു, അന്തിക്കാട്, മണ്ണുത്തി, തൃശൂര്‍ പോലിസ് സ്‌റ്റേഷനുകളിലെ തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി സജീവ് സിനിമ ഗാനരചയിതാവും സംഗീത സംവിധായകനുമാണ്. കോണത്തുകുന്ന് സ്വദേശി ശ്യാം സുനിലില്‍ നിന്നാണ് ഇവര്‍ ഫോണ്‍ തട്ടിയെടുത്തത്. ഈ മാസം 14ന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ ശ്യാം സുനില്‍ പരാതി നല്‍കിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം സൈബര്‍ വിദഗ്ധരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
പലയിടങ്ങളിലും ഇരുവരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ പണം കണ്ടെത്തി സംഗീത ആല്‍ബം നിര്‍മിക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളില്‍ വില്‍പ്പനയ്ക്കായി വയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തട്ടിയെടുത്തതായി സംസ്ഥാനത്തിന് പലഭാഗത്തുനിന്നും ഇരിങ്ങാലക്കുട പൊലീസിന് പരാതി ലഭിച്ചു വരുന്നുണ്ട്. പ്രതികളില്‍ നിന്നും ആഢബരക്കാറും തട്ടിപ്പു നടത്തി ലഭിച്ച നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാര്‍ക്കായുള്ള പ്രതിവാര സമ്മാന പദ്ധതി(ജുലൈ 29)
ഈ ആഴ്ചയിലെ ക്വിസ് മല്‍സരത്തിലെ ചോദ്യം
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്?
A) ഡി.വി സദാനന്ദ ഗൗഡ
B) അല്‍ഫോണ്‍സ് കണ്ണന്താനം
C) കിരണ്‍ റിജ്ജു
D) നിര്‍മലാ സീതാരാമന്‍
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 29 നു രാത്രി 12 നകം അയക്കണം. 30 നു വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്‌കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.
കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; അഷറഫ് റഹ്മാന്‍, നാലാംമൈല്‍, കാസര്‍കോട്