ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

കുമ്പള: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. മധൂര്‍ മീപ്പുഗിരി സ്വദേശി ലോഹിതാക്ഷന്‍(50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് ബസില്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞ മറ്റുയാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ കുമ്പളയിലെത്തി. സാവിത്രിയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: ശ്രീകാന്ത്, താരാനാഥ്, സത്യവതി, മോഹിനി, ഉഷാ, രവികല, ഗായത്രി.

0Shares