ഒമാനില്‍ ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഒമാനില്‍ ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു

സലാല: ഒമാനില്‍ മലയാളി വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി താഹിറിന്റെ മകളും സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഹാരിസ് (15) ആണ് മരിച്ചത്. ജഅ്ലാന്‍ ബനീബുആലിയില്‍ ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് അപകടം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ബുആലി ആശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം. താഹിറിനും ഭാര്യക്കും മകനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ഷഹാരിസിന്റെ കുടുംബം സഞ്ചരിച്ച ടൊയോട്ട ലാന്റ് ക്രൂയിസര്‍ കാര്‍ ഒട്ടകത്തിനെ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചു വീണ ഷഹാരിസ് സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. ത്വാഹിറും കുടുംബവും ഏറെ വര്‍ഷങ്ങളായി സലാലയില്‍ ബിസിനസ് നടത്തി വരുകയാണ്.

 

0Shares