ഒടുവില്‍ കാസര്‍കോട് എം.പിയും സമരത്തിനൊരുങ്ങുന്നു; അന്ത്യോദയയ്ക്ക് കാസര്‍കോട്ട് സ്‌റ്റോപ് വേണം

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ കാസര്‍കോട് എം.പിയും സമരത്തിനൊരുങ്ങുന്നു; അന്ത്യോദയയ്ക്ക് കാസര്‍കോട്ട് സ്‌റ്റോപ് വേണം

കാസര്‍കോട്: കേരളത്തിലൂടെ മാത്രം സഞ്ചരിക്കുന്ന അന്ത്യോദയയ്ക്ക് കാസര്‍കോട് ജില്ലയില്‍ ഒരു സ്‌റ്റോപ് പോലും അനുവധിക്കാത്ത റെയില്‍വേ അധികൃതര്‍ക്കെതിരേ ജനരോഷം കത്തിപ്പടരുമ്പോള്‍ അണിചേരാന്‍ എം.പിയും ഒരുങ്ങി. വിവിധ സംഘടകളും വ്യക്തികളും കഴിഞ്ഞ ദിവസങ്ങളിലായി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരം നടത്തിയിരുന്നു. വടക്കന്‍ ജില്ലയായ കാസര്‍കോടിനോട് റെയില്‍വെ കാട്ടുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ കാസര്‍കോട് റെയില്‍വെ പരിസരത്ത് അനിശ്ചിത കാല സമരത്തിനിറങ്ങുമെന്ന് പി കരുണാകരന്‍ എം.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജില്ലാ തലസ്ഥാനമെന്ന നിലയിലും ദിവസേന നൂറുകണക്കിന് യാത്രക്കാരുള്ള സ്റ്റേഷന്‍ എന്ന നിലയിലും എന്തു കൊണ്ടും കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കേണ്ടതാണ്. മംഗലാപുരത്ത് നിന്ന് വളരെ കുറച്ച് യാത്രക്കാരുമായി സഞ്ചരിക്കുന്ന അന്ത്യോദയക്ക് ജില്ലാ ആസ്ഥാനമായ കാസര്‍കോട് സ്റ്റോപ്പില്ല. കുറഞ്ഞ യാത്രക്കാരുമായി മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ വരെ സഞ്ചരിക്കുന്നത് റെയില്‍വെക്ക് നഷ്ടമായിട്ട് പോലും നിരവധി യാത്രക്കാരുള്ള കാസര്‍കോട് സ്റ്റഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് റെയില്‍വെ മന്ത്രിക്കും റെയില്‍വെ ബോര്‍ഡിനും നിവേദനം നല്‍കുമെന്നും എം.പി വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടാവുന്നില്ലെങ്കില്‍ ജുലായ് ഒന്നു മുതല്‍ അനിശ്ചിതകാല സമരം കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പി. കരുണാകരന്‍ എം.പി പത്രകുറിപ്പില്‍ അറിയിച്ചു.

0Shares