ഒ.എന്‍.വിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്.

  • Post category:news
  • Reading time:1 min read
You are currently viewing ഒ.എന്‍.വിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്.

തിരുവനന്തപുരം: വാക്കുകള്‍ കൊണ്ട് മലയാള കവിതയില്‍ വസന്തം തീര്‍ത്ത പ്രിയ കവി ഒ.എന്‍.വി. കുറുപ്പിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ഇന്ന്. മലയാണ്മയുടെ വരദാനമായ ഒ.എന്‍.വി. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മലയാള കവിതയുടെ അക്ഷയ തേജസ്സായ ഒ.എന്‍.വി തൊട്ടതെല്ലാം പൊന്നാക്കിയ സമാനതകളില്ലാത്ത സര്‍ഗ്ഗ പ്രതിഭയായിരുന്നു. വിശ്വപ്രശസ്തനായ കവി,തലമുറകള്‍ക്ക് അറിവും സംസ്‌കാരവും പകര്‍ന്നു കൊടുത്ത അഗ്രഗണ്യനായ അധ്യാപക ശ്രേഷ്ഠന്‍, മലയാള ചലച്ചിത്ര മണ്ഡലത്തിന് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച അനുഗൃഹീത ഗാന രചയിതാവ,് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെ പ്രകാശമാനമാക്കിയ മഹാ ഗോപുരം, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ തുടങ്ങിയ വിവധ മേഖലകളില്‍ മായാത്ത പാദമുദ്രകള്‍ പതിപ്പിച്ച പ്രതിഭാശാലി…ഒ.എന്‍.വിക്ക് തുല്യം ഒ.എന്‍.വി മാത്രം!.

 

ഭൂമിയിലെങ്ങുമുള്ള മലയാളികള്‍ അഭിമാനപൂര്‍വ്വം ഹൃദയത്തോട് ചേര്‍ത്തു വെക്കുന്ന ഒ.എന്‍.വി. അസാന്നിദ്ധ്യം കൊണ്ട് സദാസമയവും തന്റെ സര്‍ഗ്ഗ സാന്നിദ്ധ്യം നമ്മെ അറിയിച്ചു കൊണ്ടേയിരിക്കുന്നു!. കൈരളിയുടെ ചൈതന്യവും സൗന്ദര്യവും സുഗന്ധവുമായ ആ ജ്ഞാനസൂര്യന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദര പ്രണാമം അര്‍പ്പിക്കുന്നു…

0Shares