ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍ മികച്ച വിജയം

  • Post category:news
  • Reading time:1 min read
You are currently viewing ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍ മികച്ച വിജയം

ജയ്പൂര്‍: ഐ.പി.എല്ലില്‍ നിലവിലെ മികച്ച ടീമും പോയിന്റ് ടാബിളില്‍ മുന്നില്‍ നില്‍ക്കുന്ന കിംങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു രാജസ്ഥാന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സില്‍ അവസാനിച്ചു. 70 പന്തില്‍ 95 റണ്‍സുമായി പഞ്ചാബ് നിരയില്‍ കെ.എല്‍ രാഹുലിന്റെ സ്‌കോറിംഗ് വേഗതയില്ലാത്തതായിരുന്നു. പഞ്ചാബ് ബാറ്റിംഗ് നിരയില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞതും ടീമിന്റെ പ്രകടനത്തെ ബാധിച്ചു. 58 പന്തില്‍ 82 റണ്‍സടിച്ച ജോസ് ബട്ട്‌ലറാണ് രാജസ്ഥാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

0Shares