കാസര്‍കോട്: കാസര്‍കോട്ടെ യുവാക്കള്‍ക്കിടയില്‍ ഐ.എസില്‍ ചേരാനുള്ള ആഹ്വാനവുമായി മൊബൈല്‍ സന്ദേശങ്ങള്‍. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രശംസിച്ചും പ്രകീര്‍ത്തിച്ചുമാണ് സംഘടനയില്‍ ചേരാനുള്ള വാട്‌സാപ്പ് സന്ദേശം യുവാക്കളുടെ മൊബൈല്‍ ഫോണിലെത്തിയിരിക്കുന്നത്.

കാസര്‍കോട്ട് നിന്നും ഐ.എസില്‍ ചേര്‍ന്ന മലയാളികളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സന്ദേശം ലഭിച്ച കാസര്‍കോട്ടുള്ള വ്യാപരിയായ ഹാരിസ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കി.