ഐ.എന്‍.എല്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗം നിലേശ്വരത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എന്‍.എല്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗം നിലേശ്വരത്ത്

കാസര്‍കോട്: ഐ.എന്‍.എല്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് കാസര്‍കോട് നിലേശ്വരത്ത് തുടക്കമായി. 12 സംസ്ഥാനങ്ങളില്‍ നിന്നായി 40 ഓളം പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യും.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. രണ്ടു ദിവസം നീണ്ട യോഗത്തിന് നാളെ വൈകിട്ട് സമാപനം കുറിക്കും.

0Shares