എൻ്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല; തുറന്നടിച്ച് വിദ്യാബാലന്‍

  • Post category:news
  • Reading time:1 min read
You are currently viewing എൻ്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല; തുറന്നടിച്ച് വിദ്യാബാലന്‍

മുംബൈ: പുതിയ ചിത്രമായ ഫെന്നിഖാൻ്റെ പ്രചരണവേളയിലാണ് താരം വിദ്യാബാലന്‍ വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ചത്. തടി കൂടുതലുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഫെന്നിഖാന്‍. ചുരുക്കം ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് വിദ്യബാലന്‍. താരത്തിന് തടി കൂടുന്നത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം ഞാന്‍ നല്‍കിയിട്ടില്ലെന്നും,മനുഷ്യരുടെ തലച്ചോറിനെക്കുറിച്ച് ആരും ചോദിക്കാറില്ലെന്നും അതിന് വിപണി മൂല്യം ഇല്ലെന്നും ബോഡി ഷെയിമിങ് നിരവധി തവണ സംഭവിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സ്ത്രീയെന്ന രീതിയില്‍ വിജയിക്കുമ്പോള്‍ ഇടിച്ചു താഴ്ത്താനുള്ള മാര്‍ഗമാണിത്. അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയിട്ടില്ല. വിദ്യാബാലന്‍ പറയുന്നു. എവിടെപ്പോയാലും, എല്ലാ ആളുകളും ശരീരത്തെക്കുറിച്ച് ഏറെ ബോധവാന്‍മാരാണ്. തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായിട്ടല്ല. അങ്ങനെ സംസാരിക്കുന്നത് എനിക്കിഷ്ടവുമല്ല. എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അധികാരം ഞാന്‍ നല്‍കിയിട്ടില്ല എന്ന് വിദ്യാബാലന്‍ വ്യക്തമാക്കി.

0Shares