എൻ.ഐ.എ പറഞ്ഞ ഐ.എസ് റിക്രൂട്ട്മെന്റ് മാധ്യമങ്ങള്‍ ശ്രീലങ്കന്‍ സ്‌ഫോടനമാക്കി; ലങ്കൻ സ്ഫോടനത്തില്‍ മലയാളി ബന്ധമെന്ന വാർത്തകൾക്ക് പിന്നിൽ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing എൻ.ഐ.എ പറഞ്ഞ ഐ.എസ് റിക്രൂട്ട്മെന്റ് മാധ്യമങ്ങള്‍ ശ്രീലങ്കന്‍ സ്‌ഫോടനമാക്കി; ലങ്കൻ സ്ഫോടനത്തില്‍ മലയാളി ബന്ധമെന്ന  വാർത്തകൾക്ക് പിന്നിൽ സംഭവിച്ചത്

കോഴിക്കോട്: കാസര്‍കോട്ടു നടന്ന ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അറസ്റ്റിനുശേഷം എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് കേരളത്തിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു വസ്തുതാവിരുദ്ധമായി. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്‍റെ അറസ്റ്റിനുശേഷം ഇന്നലെ രാത്രിയായിരുന്നു എന്‍.ഐ.എ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. കാസര്‍കോട്ടുമായി നടന്ന റെയ്ഡിനും റിയാസിന്‍റെ അറസ്റ്റിനും ശ്രീലങ്കയിലെ ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നില്ലെന്നതാണു യാഥാര്‍ഥ്യം.

എന്നാല്‍ ‘ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മലയാളികളും?’ എന്ന തലക്കെട്ടിലാണ് ഇന്നലെ മാതൃഭൂമി പ്രധാനവാര്‍ത്തയായി ഇതവതരിപ്പിച്ചത്. എന്നാല്‍ വാര്‍ത്തയ്ക്കുള്ളില്‍ റെയ്ഡ് ശ്രീലങ്കയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണെന്ന് എന്‍.ഐ.എ അറിയിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നുമുണ്ട്. അതേസമയം ഇന്നിറങ്ങിയ മാതൃഭൂമിയുടെ ഒന്നാംപേജിലെ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്- ‘ശ്രീലങ്കന്‍ സ്‌ഫോടനം: പാലക്കാട് സ്വദേശി അറസ്റ്റില്‍’.

‘ശ്രീലങ്കന്‍ സ്‌ഫോടനം: അന്വേഷണം കേരളത്തിലേക്ക്’ എന്നായിരുന്നു ഇന്നലെ ദീപികയുടെ ഒന്നാംപേജിലെ പ്രധാനവാര്‍ത്തയുടെ തലക്കെട്ട്. ‘ശ്രീലങ്കന്‍ കൂട്ടക്കുരുതി: പാലക്കാട് സ്വദേശി അറസ്റ്റില്‍’ എന്നു ദീപിക ഇന്നു തലക്കെട്ടായി നല്‍കി. ഞായറാഴ്ചത്തെ റെയ്ഡിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാവാന്‍ റിയാസിനു നിര്‍ദേശം ലഭിച്ചിരുന്നു. ഇതുപ്രകാരം ഹാജരായ റിയാസിന്റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി.

എന്നാല്‍ ഈ അറസ്റ്റും കാസര്‍കോട്ടെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ടാണെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നെങ്കിലും ഒരുവിഭാഗം മാധ്യമങ്ങള്‍ അതു തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഐ.എസ് ബന്ധത്തിന്‍റെ പേരിലാണ് റിയാസിനെ അറസ്റ്റ് ചെയ്തതെന്നാണ് ദേശാഭിമാനി, മലയാള മനോരമ, സുപ്രഭാതം, മാധ്യമം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘ലങ്കന്‍ സ്‌ഫോടനങ്ങള്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കി എന്‍ഐ.എ റെയ്ഡുകള്‍’ എന്നായിരുന്നു സീ ന്യൂസിന്‍റെ ഒരു തലക്കെട്ട്.

0Shares