
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്. ” റമദാനിലൂടെ റയ്യാനിലേക്ക് ” എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായ സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിന്‍റെ ബദിയടുക്ക മേഖല തല ഉദ്ഘാടനം നെല്ലിക്കട്ടയിൽ സമസ്ത മദ്രസ മാനേജ്മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം നിർവ്വഹിച്ചു. മേഖലാ പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു.

ശബീർ ദാരിമി നെല്ലിക്കട്ട, സിദ്ദീഖ് ബെളിഞ്ചം, അബ്ദുൾ ഖാദർ നെല്ലിക്കട്ട, മൂസ മൗലവി ഉബ്രങ്കള, ഹമീദ് ഖാസിമി, ഇബ്റാഹിം നെല്ലിക്കട്ട, കുഞ്ഞാമു ഹാജി പൈക്ക, ജാഫർ മീലാദ് നഗർ, ഖലീൽ ആലകോൽ, ഇബ്റാഹിം ഹനീഫി, സലാം ഹുദവി, ലത്തിഫ് പുണ്ടൂർ, ശരിഫ് ഹനീഫി, സുബൈർ ഹുദവി, കബീർ നെല്ലിക്കട്ട, സുഹൈൽ റഹ്മാനി, എം.എസ്.മൗലവി തുടങ്ങിയവർ സംബന്ധിച്ചു.കാമ്പയിന്‍റെ ഭാഗമായി റമദാൻ പ്രഭാഷണം, റിലീഫ് വിതരണം, ഇഫ്താർ മീറ്റ്, ഓൺലൈൻ ക്വിസ്, മത പഠന ക്ലാസ്സ് എന്നിവ നടക്കും.
