എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫെയര്‍ സ്‌കൂളിലെ അധ്യാപകന്‍ സുജിത് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സമിതിയുടെ അദ്ധ്യക്ഷനെ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു.

കെ.ജി വാസുവായിരുന്നു ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സമിതിയുടെ അദ്ധ്യക്ഷന്‍. മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറിലും കടന്നുകൂടിയെന്നാണ് ആരോപണം.

 

0Shares