എരോലില്‍ ബി.ജെ.പി പ്രവര്‍ത്തകൻ്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തി

  • Post category:local news
  • Reading time:1 min read
You are currently viewing എരോലില്‍ ബി.ജെ.പി പ്രവര്‍ത്തകൻ്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തി

ഉദുമ: ബി.ജെ.പി പ്രവര്‍ത്തകൻ്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. എരോല്‍ കുണ്ടിലെ അനില്‍ കുമാറിൻ്റെ വീട്ട് മുറ്റത്തെ കിണറിലാണ് വിഷാംശം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ കിണറില്‍ നിന്നും വെള്ളം കോരിയെടുത്തപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. നിറവ്യത്യാസവും രൂക്ഷഗന്ധവും അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് അനിലിൻ്റെ മാതാവ് ഭവാനി ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 2016 ഒക്ടോബര്‍ 30 ന് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇരുട്ടിൻ്റെ മറവില്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതു വരെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കിണറിലെ വെള്ളം പരിശോധക്കയച്ചു.

സമാനമായ സംഭവം എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൈലാട്ടിയിലെ വീട്ടിലെ കിണറില്‍ കരിഓയില്‍ ഒഴിച്ചിരുന്നു. എരോല്‍ കുണ്ടിലെ അനില്‍ കുമാറിൻ്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തി കൊലപാത ശ്രമത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പ് അനിലിന്റെ സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ലെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

0Shares