എന്‍റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്, അത് ഞാന്‍ ചെയ്യും; കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി വി. എസ് സുനില്‍കുമാർ

  • Post category:news
  • Reading time:1 min read
You are currently viewing എന്‍റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്, അത് ഞാന്‍ ചെയ്യും; കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി വി. എസ് സുനില്‍കുമാർ

കാസർകോട്: ‘കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്‍റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്. അത് ഞാന്‍ ചെയ്യുമെന്നും’. കൃഷിമന്ത്രി വി. എസ് സുനില്‍കുമാർ. ‘നിലവില്‍ തന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക’ യെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

0Shares