
കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞതിന്റെ പേരില്‍ നിരവധി പഴികള്‍ കേട്ട വ്യക്തികളാണ് എം. എല്‍. എ പി. സി ജോര്‍ജും മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജും. താന്‍ എന്തുകൊണ്ടാണ് ദിലീപ് നിരപരാധിയാണ് എന്ന് പറഞ്ഞത് എന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷോണ്‍ തന്‍റെ ഫേസ്ബുക്ക് വീഡിയോയിലൂടെ. ചാനലുകളില്‍ ചര്‍ച്ചയ്ക്ക് ചെന്നാലും തന്‍റെ ഭാഗം പറയാന്‍ പൂര്‍ണ്ണഅവസരം ലഭിക്കാറില്ല എന്ന് ഷോണ്‍ പറയുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ക്ക് വേണ്ടത് ലഭിച്ചാല്‍ ഉടന്‍തന്നെ അവര്‍ മൈക്ക് ഓഫ് ചെയ്യുന്നു. കഴിഞ്ഞദിവസവും ഇതേ അവസ്ഥയുണ്ടായി. അതുകൊണ്ട് തന്നെ പൊതുസമൂഹത്തില്‍ ഇമേജ് ഇടിയുന്നഅവസ്ഥ ഉണ്ടാക്കിയത് സ്ഥാപിത താല്പര്യക്കാരായ മാധ്യമപ്രവര്‍ത്തകരാണ്. ഷോണ്‍ തുറന്നടിക്കുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ താനും ദിലീപ് കുറ്റക്കാരനാണ് എന്ന് വിശ്വസിച്ചു എന്നും, എന്നാല്‍ പോലീസിന്‍റെ തുടര്‍ നടപടികള്‍ പ്രത്യേകഅജണ്ടയോടെആണെന്ന് തോന്നിയപ്പോള്‍ ആണ് മറിച്ചൊരു ചിന്ത ഉണ്ടായത്. താന്‍ കേസ് പഠിക്കുകയും കേസിന്റെ നാള്‍വഴികളില്‍ പോലീസിന്‍റെ വീഴ്ച കാണുകയും ചെയ്തു.

ഷോണ്‍ ഉന്നയിക്കുന്ന സംശയങ്ങള്‍:
1. നടി പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്ന ക്വട്ടെഷനെ പറ്റി പോലീസ് അന്വഷിചിട്ടില്ല. അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഈ കേസിന്റെ ഉദയം.
2. ദിലീപിനെതിരെ പത്തൊന്‍പത് തെളിവുകള്‍ ഉണ്ട് എന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിക്ക് അപ്പുറം പൊതുസമൂഹത്തിന് ഒരു തെളിവ് പോലും നല്‍കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
3. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി അത്രവലിയ ആളാണോ അന്വേഷണത്തില്‍ സഹകരിക്കാതെ ഇരിക്കാന്‍? ഇത് ചൂണ്ടിക്കാടി ദിലീപിന്‍റെ ജാമ്യം കോടതിയില്‍ പോസിക്യൂഷന്‍ തടഞ്ഞു.
4. പള്‍സര്‍സുനിയെ സഹായിച്ചു എന്ന് പറയുന്ന പോലീസുകാരന്‍ ഇപ്പോഴും എന്തുകൊണ്ട് സര്‍വീസില്‍ ഇരിക്കുന്നു? ഈ ചോദ്യം ഉയര്‍ന്നപ്പോള്‍, സംഭവം നടന്ന് പത്തുദിവസത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു.
5. നിര്ഭയയെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോലീസ് കോടതിയെ അറിയിച്ചു. നിര്‍ഭയ കേസില്‍ ക്രൂരമായി ബാലാത്സംഘത്തിന് ഇരയാകുകയായിരുന്നു. ഇതെങ്ങിനെ ഇവിടെ ബാധകമാകും? പോലീസ് സത്യസന്ധമായി പറഞ്ഞില്ല.
6. സംഭവം നടന്ന് രണ്ടാം ദിവസം അഭിനയിക്കാന്‍ പെണ്‍കുട്ടി പോയി. അവരുടെ ശരീരത്തില്‍ അപകടകരമായ മുറിവുകള്‍ ഉണ്ടായിരുന്നോ? എങ്കില്‍ എന്തുകൊണ്ട് പോലീസ് പറഞ്ഞില്ല? അവര്‍ അതിന് തയ്യാറാകണമായിരുന്നു.
7. ദിലീപ് പുറത്തുവന്നാല്‍ തെളിവ് നശിപ്പിക്കുമെന്ന് പോലീസ്, എങ്കില്‍, ദിലീപിന്‍റെ സഹോദരനോ, നാദിര്‍ഷയ്ക്കോ അത് ആകാന്‍ പാടില്ലേ?
https://www.youtube.com/watch?v=y2YKOoTP69o
