കാസര്‍കോട്: ജി.എസ്.ടി രജിസ്ട്രേഷന്‍ റഗുലര്‍ സ്‌കീമില്‍ എടുത്തിട്ടുള്ള എല്ലവരും അടുത്ത മാസം 20നു മുമ്പായി ‘ജി.എസ്.ടി ആര്‍- 3 ബി’ ഫോമില്‍ ഫയല്‍ ചെയ്യേണ്ടതാണ്. കോമ്പോസിഷന്‍ സ്‌കീമില്‍ രജിസ്ട്രേഷന്‍ എടുത്തിട്ടുള്ളവര്‍ ഓരോ മൂന്നുമാസം കഴിഞ്ഞു അടുത്ത് വരുന്ന 18ാം തിയതിക്ക് മുമ്പായി ‘ജി.എസ്. ടി ആര്‍- 4’ ഫോമില്‍ ഫയല്‍ ചെയ്യേണ്ടതാണ്.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ പ്രസ്തുത നികുതി കാലയളവിനുള്ളില്‍ നികുതി വിധേയ ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ദിവസം ഒന്നിന് 50 രൂപ വച്ചും നികുതി വിധേയ ഇടപാടുകള്‍ നടന്നിട്ടില്ലെങ്കില്‍ (നില്‍ റിട്ടേണ്‍) ദിവസം ഒന്നിന് 20 രൂപ വെച്ച് പിഴയും 18% പലിശയും നല്‍കേണ്ടിവരും.
മാത്രമല്ല ഒന്നര കോടിക്ക് താഴെ ടേണ്‍ ഓവര്‍ ഉള്ള വ്യാപാരികള്‍ മൂന്നു മാസത്തിലൊരിക്കലും ഒന്നര കോടിക്ക് മുകളില്‍ ടേണ്‍ ഓവര്‍ ഉള്ള വ്യാപാരികള്‍ മാസം തോറും ‘ജി.എസ്.ടി ആര്‍- 1’ എന്ന ഫോമില്‍ വിശദമായി റിട്ടേണ്‍ സമര്‍പ്പിക്കണം. നിശ്ചിത നികുതി കാലയളവില്‍ കച്ചവടം നടന്നിട്ടില്ലെങ്കിലും ‘നില്‍ റിട്ടേണ്‍ ഫയല്‍’ ചെയ്യേണ്ടതാണ്. ഒന്നിലധികം രജിസ്ട്രേഷനുള്ളവര്‍ ഓരോ രജിസ്ട്രേഷനും പ്രത്യേകം റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതാണ്.
റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വ്യാപാരികള്‍ ചുമതലപ്പെടുത്തിയവര്‍ കൃത്യമായി ചെയ്യാതിരുന്നാലും ഉത്തരവാദിത്തം പൂര്‍ണമായും വ്യാപാരിയുടേത് മാത്രമായിരിക്കും. ജി.എസ്.ടി പൊതു പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്ത് ‘സേര്‍ച്ച് ടാക്സ് പെയര്‍’ എന്ന ഓപ്ഷനില്‍ പോയി നിങ്ങളുടെ ജി.എസ്.ടി നമ്പര്‍ ടൈപ്പ് ചെയ്ത് മാസം തോറും റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം വലിയ പിഴ വ്യാപാരിയുടെ മേല്‍ ചുമത്തപ്പെടാം. പിഴ കണക്കാക്കുന്നത് കമ്പ്യൂട്ടര്‍ വഴിയായത് കൊണ്ട് തന്നെ എന്ത് കാരണം കൊണ്ടായാലും അതില്‍ ഒരു ഇളവും ലഭിക്കുകയില്ല. മാത്രമല്ല ഓരോ ദിവസം കഴിയും തോറും കൂടിക്കൊണ്ടേയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബി.ആര്‍.ക്യൂ അസോസിയേറ്റ്സ്, കറന്തക്കാട്, കാസര്‍കോട്- 04994 225896, 9633181898.
എന്താണ് ജി.എസ്.ടി റിട്ടേണ്‍? ആരൊക്കെ എപ്പോഴൊക്കെയാണ് ജി.എസ്.ടി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്?