ബദിയടുക്ക: എം.എസ്.എഫ് എതിര്‍തോട് ശാഖയില്‍ ഹബീബ് വില്ലേജ് ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഹബീബ് വില്ലേജ് ജില്ലാ കോഡിനേറ്റര്‍ അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് അധ്യക്ഷനായി. ജില്ലാ ജന സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഇ. അബൂബക്കര്‍ ഹാജി, അബ്ബാസ് ബീഗം, പി.ടി.എ റഹ്മാന്‍, ഗോള്‍ഡന്‍ റഹ്മാന്‍, അര്‍ഷാദ് എതിര്‍ത്തോട്, ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി, സി എ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ നന്ദി രേഖപ്പെടുത്തി.
എതിര്‍തോട് ശാഖയില്‍ എം.എസ്.എഫ് ഹബീബ് വില്ലേജ് ആരംഭിച്ചു