കാസര്‍കോട്: എട്ടു കിലോ കഞ്ചാവുമായി കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലമ്പാടിയില്‍ താമസക്കാരനും പെരിയ സ്വദേശിയുമായ കാരാട്ട് നൗഷാദിനെ(40) ഇന്നു കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട്ടെ പോലിസിനെ കുത്തിപ്പരിക്കേല്പിച്ച കേസിലും നിരവധി മോഷണ കേസിലും നൗഷാദ് പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കാസര്‍കോട് ടൗണ്‍ സ്റ്റേഷനു പുറമെ വടകര, കൊയിലാണ്ടി, മംഗളൂരു, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ച, അടിപിടി, പൊതുമുതല്‍ നശിപ്പിക്കല്‍, കഞ്ചാവ് വില്പന ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.തിങ്കളാഴ്ച ചൊവ്വാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ നൗഷാദിനെ പോലിസ് കണ്ടത്. തുടര്‍ന്ന് പോലിസ് നടത്തിയ നിരീക്ഷണത്തില്‍ കഞ്ചാവ് വില്പനക്കെത്തിയതാണെന്ന് മനസിലായി. പിന്നീട് പോലിസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. കയ്യില്‍ 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തതോടെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വീട്ടില്‍ കഞ്ചാവ് ശേഖരിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.
പിന്നീട് കൊല്ലമ്പാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എട്ടു കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. അടുക്കളയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാസര്‍കോട് ടൗണ്‍ സി.ഐ സി.എ.അബ്ദുല്‍ റഹീം, എസ്.ഐ പി.അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളുടെ അണങ്കൂര്‍ വീട്ടില്‍ റെയ്ഡ് നടത്തിയത്. എ.എസ്.ഐ കെ.പി.വി.രാജീവന്, ജില്ലാ പോലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക് സെല്‍ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ഫിലിപ്പ് തോമസ്, എഎസ്ഐ സി.കെ.ബാലകൃഷ്ണന്, കല്ലായി അബൂബക്കര്‍, ഡ്രൈവര്‍ തോമസ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷം ബുധനാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.
എട്ടുകിലോ കഞ്ചാവുമായി പിടിയിലായ നൗഷാദ് പോലിസിനെ ആക്രമിച്ച കേസിലും പ്രതി; കൊടുംകുറ്റവാളിയായ യുവാവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും