എം.എ ഖാസി മുസ്ലിയാർ; നഷ്ട്പ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ്. കെ. എസ്. എസ്. എഫ്

  • Post category:local news
  • Reading time:1 min read
You are currently viewing എം.എ ഖാസി മുസ്ലിയാർ; നഷ്ട്പ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ്. കെ. എസ്. എസ്. എഫ്

കാസർകോട്: സമസ്ത പ്രവർത്തനം മലബാർ മേഖലയിലും കർണാടകയിലും ശക്തിപ്പെടുത്താൻ പ്രയത്നിച്ച മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ,അനുശോചിച്ചു പ്രവർത്തന മേഖലയിൽയുവാവിനെ പ്പോലെ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ഉസ്താദ് ,പല വിശയങ്ങളിലും ഉസ്താദിന്‍റെ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

കാസര്‍കോട് നടന്ന സമസ്ത 60 വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ച വ്യക്തിത്വം കൂടിയായിരുന്നു ഉസ്താദ്. തന്നെ എതിർക്കുന്നവരോട് പോലും അദ്ദേഹം സൗഹൃദം കാട്ടിയിരുന്നു അദ്ധേഹത്തിന്റെ മരണത്തോടൊ സമുദായത്തിന് കനത്ത നഷ്ടമാണ് ഉണ്ടായതന്നും അദ്ദേഹം കൂട്ടി ചേർത്തു എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈർ അസ്ഹരി പള്ളങ്കോട്, അബൂബക്കർ സിദ്ധീഖ് അസ്ഹരി പാത്തൂർ ,സൈബർ വിംഗ് സംസ്ഥാന വൈസ് ചെയർമാൻ ഇർഷാദ് ഹുദവി ബെദിര ,മുൻ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാർ, അബൂബക്കർ സാലൂദ് നിസാമി എന്നിവരും അനുശോചിച്ചു.

0Shares