
പിന്‍ നമ്പര്‍ പോലും അടിക്കാതെ തന്നെ എ.ടി.എമ്മില്‍ നിന്ന് പണം എത്തി. മുംബൈയിലെ എ.ടി.എമ്മിലാണ് ഇങ്ങനെ സംഭവിച്ചത്. പിന്‍ നമ്പര്‍ അടിക്കും മുന്‍പേ എ.ടി.എം ഒരു ലക്ഷത്തോളം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ റഫീക്കിന് നല്‍കി.

റഫീക് ഒരുനിമിഷം ഞെട്ടി. പിന്‍ നമ്പര്‍ അടിക്കുന്നതിനും മുന്‍പ് 96,000 രൂപയാണ് റഫീക്കിന് ലഭിച്ചത്. അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടില്ല. ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പണം അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്ത് റഫീക് മാതൃകയായി.
