Trending News





തൃശൂർ: മലയാളത്തിൻ്റെ പ്രിയ ഭാവ ഗായകന് വിട. പി ജയചന്ദ്രൻ അന്തരിച്ചു. പൂങ്കുന്നത്തെ വീട്ടിൽ വൈകിട്ട് 7 മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് 7.54 ന് അന്ത്യം സംഭവിച്ചു. 80 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ നിരവധി പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്റെ സ്വരം, സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു. നിരവധി ഗാനങ്ങളിലൂടെ വലിയ ആരാധകവലയം തീർത്ത അദ്ദേഹത്തിന് സംസ്ഥാന ദേശിയ അവാർഡുകൾ ലഭിച്ചു. നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് നമ്മെ വിട്ട് പിരിഞ്ഞത്.
Also Read

Sorry, there was a YouTube error.