എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വിവാദം ജസ്റ്റിസ് പി.എ ആന്റണി അന്വേഷിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വിവാദം ജസ്റ്റിസ് പി.എ ആന്റണി അന്വേഷിക്കും.

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍ സംഭാഷണ വിവാദം ജസ്റ്റിസ് പി.എ ആന്റണി അന്വേഷിക്കും. മൂന്നുമാസത്തെ കാലാവധിയാണ് കമ്മീഷന്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കേണ്ട പരിഗണനാ വിഷയങ്ങളും തീരുമാനിച്ചിട്ടുണ്ട്.

എന്തിനുവേണ്ടിയാണ് വിളിച്ചത്, ആരാണ് വിളിച്ചത്, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ, പുറത്തുവന്ന സംഭാഷണം എഡിറ്റ് ചെയ്തതാണോ എന്നിങ്ങനെയുളള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക. അതേസമയം സംഭവത്തില്‍ പരാതിക്കാരില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റേതായ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

0Shares