
കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ പാസ്സാക്കുന്നതിന് മുന്നോടിയായി വീട്ടുതടങ്കലില്‍ ആക്കിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന ആവശ്യമുമായി നടി പൂജാ ബേഠി. എത്രയും വേഗം ഉമറിനെ മോചിപ്പിക്കുന്നതായുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൂജ ട്വിറ്റില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ചില മാധ്യമപ്രവര്‍ത്തകരേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പൂജയുടെ ട്വീറ്റ്.
തന്‍റെ സഹപാഠിയും ഉറ്റസുഹൃത്തുമായ ഉമറിനെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നും അത്തരമൊരു തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നെന്നുമായിരുന്നു പൂജ ട്വിറ്ററില്‍ കുറിച്ചത്.
