ഉപതെരഞ്ഞെടുപ്പ്: മണ്ഡലങ്ങളിൽ സുരക്ഷയൊരുക്കാന്‍ 3696 പോലീസുകാര്‍; എ.ഡി.ജി.പി മനോജ് എബ്രഹാം നേതൃത്വം നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing ഉപതെരഞ്ഞെടുപ്പ്: മണ്ഡലങ്ങളിൽ സുരക്ഷയൊരുക്കാന്‍ 3696 പോലീസുകാര്‍; എ.ഡി.ജി.പി മനോജ് എബ്രഹാം നേതൃത്വം നല്‍കും

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് സമാധാന പൂര്‍ണമായി നടത്തുന്നതിനായി പോലീസ് വന്‍ സുരക്ഷയൊരുക്കുന്നു. അഞ്ച് മണ്ഡലങ്ങളിലുമായി 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 33 ഡി.വൈ.എസ്.പി മാരും 45 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 511 സബ്‌ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു.

കൂടാതെ കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടെ ആറ് പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളിലും ഒരു പ്ലറ്റൂണ്‍ വീതവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.

0Shares