ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം; ആഹ്ലാദം പങ്കിട്ട് ദുബായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം; ആഹ്ലാദം പങ്കിട്ട് ദുബായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ദുബായ്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ ആഹ്ളാദം പങ്കിട്ട് പ്രവാസലോകവും. ദുബൈ ദേരയില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കിട്ടത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അടുത്തലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നുമാണ് പ്രതീക്ഷയെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പുന്നക്കന്‍ മുഹമ്മദലി, സി.പി.ജലീല്‍, നൗഷാദ് കന്യാപ്പാടി, ഖാലിദ് മായിപ്പാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം.

0Shares