കാസര്‍കോട്: ഉത്തരേന്ത്യന്‍ തനത് വെജിറ്റേറിയന്‍ ഭക്ഷണ വൈവിധ്യങ്ങള്‍ ഇനി കാസര്‍കോട്ടും. വ്യത്യസ്തമായ രുചി തേടിപ്പോകുന്ന കാസര്‍കോട്ടുകാര്‍ക്ക് മുംബൈ ചോപ്പാട്ടിയിലെ രുചിമേളങ്ങള്‍ ആസ്വദിക്കാന്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം റസ്റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങി. ഉത്തരേന്ത്യന്‍ വിഭവങ്ങളായ മുളക് ബജ്ജി, ഷാഹി തുക്ട, മോമോ, പാപ്ടി ചാട്, പാവ് ബജ്ജി, ദോശ, തലി, ലസ്സി, ഫലൂദ ആന്റ് ഐസ് ഗോല, വ്യത്യസ്തങ്ങളായ ചാട്ട് വിഭവങ്ങള്‍ തുടങ്ങിയവ റസ്റ്റോറന്റിലുണ്ട്. ചോക്ലേറ്റ് പാനിപുരിയും സംസ്ഥാനത്ത് ആദ്യമായി റസ്റ്റോറന്റിലൊരുക്കിയിട്ടുണ്ട്.
റസ്റ്റോറന്റിനൊപ്പം വാട്ടര്‍ മ്യൂസിക് പാര്‍ക്ക് അടക്കമുള്ള കുട്ടികളുടെ മിനി എമ്യൂസ്മെന്റ് പാര്‍ക്കും ഒരുങ്ങിക്കഴിഞ്ഞു. 40 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം റസ്റ്റോറന്റിലുണ്ട്. ഭക്ഷണങ്ങള്ക്കൊല്ലാം പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. ചോപ്പാട്ടി റസ്റ്റോറന്റിന് ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. നഗരസഭാ അധ്യക്ഷ ബീഫാത്തിമാ ഇബ്രാഹീം, പൂന അബ്ദുല്‍ റഹ്മാന്, ഖാദര്‍ ബെങ്കര, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, പി രമേശന്, സാബിര്‍, ചോപ്പാട്ടി മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് ഹാരിസ് ബന്നു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉത്തരേന്ത്യന്‍ വെജിറ്റേറിയന്‍ രുചികള്‍ ഇനി നിങ്ങളുടെ നാവിന് തുമ്പില്‍; ചോക്ലേറ്റ് പാനിപുരിയുമായി കാസര്‍കോട്ട് ചോപ്പാട്ടി റസ്റ്റോറന്റ് ഒരുങ്ങി