ഈ ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെ; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

  • Post category:news
  • Reading time:1 min read
You are currently viewing ഈ ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെ; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ‘ഓണത്തിന്റെ ഈ വേളയില്‍എന്റെ സഹ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് രാജ്യത്തും, വിദേശത്തുമുള്ള കേരളീയരായ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.പ്രളയ ദുരിതത്തില്‍നിന്ന് മുക്തരായി തങ്ങളുടെ സ്വതസിദ്ധമായ നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം പുനര്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ എല്ലാവര്‍ക്കും സമാധാനവും, സന്തോഷവും കൊണ്ടുവരുന്നതാകട്ടെ ഈ ഉത്സവം. ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു.

0Shares