ഇന്‍ ഗോസ്റ്റ് ഹോട്ടല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്‍ ഗോസ്റ്റ് ഹോട്ടല്‍

ഇംഗ്ലണ്ട് : പാരാനോര്‍മല്‍ ടീമിന്റെ ക്യാമറയില്‍ പ്രേതത്തിന്റെ ചിത്രം പതിഞ്ഞു. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഒരു റെസ്റ്റോറന്റില്‍, ഈസ്റ്റ് ഡ്രൈവ് പാരാനോര്‍മ്മല്‍ ടീം സ്ഥാപിച്ച ക്യാമറയിലാണ് പ്രേതം കുടുങ്ങിയത്. ‘ഫ്രൈഡേ ദ 13 എ’ ചിത്രത്തിലെ ജാസന്റെ രൂപമുള്ള പ്രേതമാണ് ക്യാമറയില്‍ കുടുങ്ങിയത്. പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷനില്‍ തൂക്കിക്കൊന്ന മുന്‍ കുറ്റവാളിയാണ് ജാസ ലിന്‍ഡ്സേ. ഇയാളുടെ പ്രേതാത്മാവ് ഇവിടെ അലഞ്ഞു നടക്കുന്നുവെന്നാണ് വിശ്വാസം. ന്യുയോര്‍ക്ക് ഇറ്റാലിയന്‍ കിച്ച ഹോലിലെ ആളൊഴിഞ്ഞ ഒരു മുറിയിലാണ് പ്രേതത്തെ കണ്ടെത്തിയത്. തെര്‍മ്മല്‍ ക്യാമറയിലാണ് ചിത്രം പതിഞ്ഞത്.

പ്രേതശല്യം രൂക്ഷമായതായി മാനേജര്‍ വിളിച്ചു പറഞ്ഞതോടെയാണ് പ്രേതാനുഭവ പര്യവേക്ഷകര്‍ ഇവിടെ എത്തി ക്യാമറ സ്ഥാപിച്ചത്. ആ രൂപമാണ് ക്യാമറയില്‍ പതിഞ്ഞതെന്ന് പര്യവേക്ഷകര്‍ സ്ഥിരീകരിച്ചു. പ്രേതത്തിന്റെ ചിത്രം തന്നെയാണ് ക്യാമറയില്‍ പതിഞ്ഞതെന്നും ചിത്രത്തില്‍ കാണുന്ന പ്രേതാത്മാവിന്റെ മുഖം വ്യക്തമാണെന്നും പര്യവേക്ഷകര്‍ പറയുന്നു.

0Shares