ഇന്റര്‍സോണ്‍ വോളി കപ്പുയര്‍ത്തി കുറ്റിക്കോല്‍ ചമ്പ്യാന്മാരായി

  • Post category:local news
  • Reading time:1 min read
You are currently viewing ഇന്റര്‍സോണ്‍ വോളി കപ്പുയര്‍ത്തി കുറ്റിക്കോല്‍ ചമ്പ്യാന്മാരായി

കാസര്‍കോട്: ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സീനിയര്‍ വിഭാഗം ഇന്റര്‍സോണ്‍ വോളി  ടൂര്‍ണമെന്റ് അഡൂര്‍, പാണ്ടിയില്‍ സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ എതിരില്ലാതെ മൂന്ന് സെറ്റുകള്‍ക്ക് മുഴക്കോം ടീമിനെ പരാജയപ്പെടുത്തി കുറ്റിക്കോല്‍ സെന്റര്‍ വോളി ടീം ജേതാക്കളായി. മികച്ച പ്രകടനം കാഴ്ച്ചവെച്ച ടി.സിദ്ദിഖ്, ഷഫീഖ് അബ്ദുള്‍ റഹ്മാന്‍, ടി.മജീദ് തുടങ്ങി 12 പേര്‍ ജില്ലാ ടീമില്‍ ഇടം നേടി. സെമി ഫൈനല്‍ മത്സരത്തില്‍ പള്ളഞ്ചി ടീമിനെ എതിരില്ലാതെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. ക്യാപ്റ്റന്‍ ടി. സിദ്ധിഖ്, പ്രവീണ്‍ ജോസ്, ഷഫീഖ് അബ്ദുള്‍ റഹ്മാന്‍, പ്രേമരാജ്, നവാസ്, സുജിത് കുമാര്‍, നിഖില്‍, ടി.മജീദ് എന്നിവരാണ് കളിക്കളത്തില്‍ മിന്നുന്ന പ്രകടനം നടത്തിയത്. കെ.വി അശോകനാണ് സെന്റര്‍ വോളി ടീം മാനേജര്‍. മുഹമ്മദ് കുഞ്ഞിയാണ് മുഖ്യ പരിശീലകന്‍. ഈ മാസം 14 മുതല്‍ 16 വരെ ജില്ലാതല സീനിയര്‍ വിഭാഗം മത്സരം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. 2014- ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ സെന്റർ വോളി ടീം മലയോരനാടിന്റെ പരാധീനതകളും ഏറെ പ്രതിസന്ധികളും അതിജീവിച്ച് ഒന്നാം സ്ഥാനം നേടിയത് ശ്രദ്ധേയമായിരുന്നു.

0Shares