
കേന്ദ്ര ബജറ്റിലെ കണക്കുകളെല്ലാം കള്ളമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രഫസര്‍ ജയന്തിഘോഷ്. ഇന്ത്യയിലെ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം 1991, 2008 വര്‍ഷങ്ങളേക്കാള്‍ ഗുരുതരമാണ്. തൊഴില്‍ അധിഷ്ഠിതമായ എല്ലാ മേഖലകളിലേയ്ക്കുമുള്ള വിഹിതം വെട്ടിക്കുറച്ചതായും ഇത് കൂടുതല്‍ കുഴപ്പത്തിലേ എത്തിക്കുവെന്നും ഇന്ത്യയിലെ പ്രമുഖ വികസന സാമ്പത്തിക ശാസ്ത്രഞ്ജരില്‍ ഒരാള്‍ കൂടിയായ ജയതി ഘോഷ് പറഞ്ഞു.

‘ബജറ്റിലെ എല്ലാ അക്കങ്ങളും തെറ്റാണ്. അവര്‍ ഒരു മാസം മുമ്പ് ബജറ്റ് അവതരിപ്പിച്ചു. വര്‍ഷം അവസാനിക്കുന്നത് മാര്‍ച്ച് അവസാനമാണ്. നമുക്ക് ഡിസംബര്‍ അവസാനം വരെ മാത്രമേ ഡേറ്റയുള്ളൂ. അതിനാല്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ കണക്കാക്കേണ്ടതുണ്ട്.
അവിടെയാണ് അവരുടെ കള്ളം’-. മുംബൈ കളക്ടീവിലെ ഒരു സെഷനില്‍ ജയന്തിഘോഷ് അഭിപ്രായപ്പെട്ടു.
കൃഷി, തൊഴിലുറപ്പ്, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ വെട്ടിക്കുറച്ചതായും അവര്‍ പറഞ്ഞു.
