കൊച്ചി: കലൂരില്‍ ഇന്ത്യന്‍ സൂപര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് ട്രെയിനിന് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
ഇന്നും അടുത്തമാസം മൂന്നിനും 15നും 31നും ജനുവരി നാലിനും 21 നും 27നും ഫെബ്രുവരി ഒന്‍പതിനും 23 നുമാണ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തുക. നിലവില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഏറനാടിന് സ്‌റ്റോപ്പുള്ളത്.
ഇന്ത്യന്‍ സൂപര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഏറനാട് എക്‌സ്പ്രസിന് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്