
ഇന്ത്യ പാകിസ്താന് ക്രിക്കറ്റ് കളിയെ യുദ്ധമായാണ് ഇന്ത്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണുന്നത്.
ലോകകപ്പില്‍ ഇന്നലത്തെ ഇന്ത്യയുടെ വിജയം പാകിസ്താന്റെമേല് ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണം ആണെന്നായിരുന്നു അമിത് ഷായുടെ അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷാ ക്രിക്കറ്റ് കളിയെ പോലും യുദ്ധമാക്കുന്ന രീതിയിലുള്ള അഭിപ്രായം നടത്തിയത്.

എന്നാൽ മത്സരത്തെ ഒരിക്കലും വൈകാരികമായി കണ്ടില്ലെന്നായിരുന്നു മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രതികരണം. ആരാധകരുടെ വികാരത്തിലുപരി തികഞ്ഞ പ്രൊഫഷണൽ സമീപനമാണ് മത്സരത്തിൽ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കലയ്ക്കും കായിക മത്സരങ്ങൾക്കും രാജ്യാതിർത്തികളോ വിദ്വേഷമോ ഇല്ലെന്നു ലോകം മുഴുവൻ പറയുമ്പോഴും ഇന്ത്യയിൽ വിദ്വേഷത്തിന്റെ, യുദ്ധത്തിന്റെ അന്തരീക്ഷം പടർത്തുവാനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെയുള്ളവർ ശ്രമിക്കുന്നത്.
പാകിസ്താനെതിരെ ഇന്ത്യൻ ടീം 89 റൺസിന്റെ വിജയമായിരുന്നു നേടിയത്. ടോസ് നേടി രണ്ടാമത് ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിങ്സിനിടെ 35-ാം ഓവറിൽ മഴ പെയ്തു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനര്‍നിശ്ചയിച്ചെങ്കിലും 202 റൺസെടുക്കാനേ പാകിസ്താനായുള്ളൂ.
