ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

  • Post category:news / sports
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പഠാന്‍ ഇക്കാര്യം അറിയിച്ചത് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ്. ഇര്‍ഫാന്‍ പഠാന്‍ ഇതുവരെ ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി-ട്വന്റിയും ആണ് കളിച്ചത്. പഠാന്‍റെ അക്കൗണ്ടില്‍ 301 വിക്കറ്റുകളാണുള്ളത്.

ഏകദിനത്തില്‍ 23.39 ബാറ്റിങ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 31ന് മുകളില്‍ ശരാശരിയില്‍ 1105 റണ്‍സും പഠാന്‍ അടിച്ചെടുത്തിട്ടുണ്ട്.19 -ാം വയസ്സില്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു പഠാന്‍റെ ടെസ്റ്റ് അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനായി പഠാന്‍ കളിക്കാനിറങ്ങി. ഇതാണ് താരത്തിന്‍റെ കരിയറിലെ അവസാന മത്സരം.

0Shares