ഇത് ജിയ ജിയ; ഇവള്‍ക്ക് ജീവനില്ല, പക്ഷേ ബുദ്ധിയുണ്ട്.

  • Post category:news
  • Reading time:1 min read
You are currently viewing ഇത് ജിയ ജിയ; ഇവള്‍ക്ക് ജീവനില്ല, പക്ഷേ ബുദ്ധിയുണ്ട്.

ചൈന: ജിയ ജിയ സദസ്സിനിടയിലേക്ക് കയറി വരുമ്പോള്‍ യുവാക്കളുടെയെല്ലാം നോട്ടം അവളിലായിരുന്നു. ഒഴുകികിടക്കുന്ന കറുത്ത നീണ്ട മുടി, പരമ്പരാഗത ചൈനീസ് വേഷം, ജീവന്‍ തുടിക്കുന്ന കണ്ണുകളും ശരീര ഭാഗങ്ങളും. ചെനിന്റെ പരിചയക്കാരോടൊക്കെ ജിയ ജിയ ചെറു പുഞ്ചിരിയോടെ വിശേഷം തിരക്കി. ഇടയ്ക്കിടെ തമാശ പറഞ്ഞും സംവദിച്ചും ജിയ ജിയ യുവാക്കളുടെ മനം കവര്‍ന്നു.

ചെനിന്റെ കൂടെ ജിയ ജിയ വേദിയിലേക്ക് കയറുമ്പോള്‍ എല്ലാവരും ഒരു പോലെ നിശബ്ദമായി. ജിയ ജിയ താന്‍ ഉണ്ടാക്കിയ റോബോര്‍ട്ടാണ് എന്ന് ചൈനയിലെ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എഞ്ചിനീയര്‍ ആയ ചെന്‍ പറയുമ്പോള്‍ എല്ലാവരും അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്നു പോയി. മനുഷ്യ രൂപത്തോട് വളരെ സാമ്യമുള്ള റോബോര്‍ട്ടാണ് ജിയ ജിയ. ഒറ്റ നോട്ടത്തില്‍ അതി സുന്ദരിയായ ഒരു യുവതി. ഒരു സുന്ദരിയുടെ എല്ലാ സങ്കല്‍പ്പങ്ങളോടും ഇണങ്ങുന്ന ജിയ ജിയ കൃത്രിമ വിജ്ഞാനമുള്ള റോബോര്‍ട്ടാണ്. യുനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഒരു കൂട്ടം എഞ്ചിനീയര്‍മാരും അവരുടെ ടീം ലീഡറായ ചെനും രണ്ടു വര്‍ഷത്തെ പരിശ്രമം കൊണ്ടുണ്ടാക്കിയതാണ് ഇവളെ.

പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രമല്ല കൃത്രിമ വിജ്ഞാനമുള്ള റോബോര്‍ട്ടു കൂടിയാണ് ജിയ ജിയ. വരുന്ന 5-10 വര്‍ഷത്തിനുള്ളില്‍ ചൈനയിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ജിയ ജിയയെ പോലുള്ള സുന്ദരികളും സുന്ദരന്മാരുമായ റോബോര്‍ട്ടുകളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുന്നത് എന്നും ചെന്‍ അറിയിച്ചു. കൃത്രിമ വിജ്ഞാനമുള്ള പല ഉപകരണങ്ങളും നിരവധി റോബോര്‍ട്ടുകളെയും ചൈന നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മനുഷ്യരെ പോലെ ജീവന്‍ തുടിക്കുന്ന കൃത്രിമ വിജ്ഞാനമുള്ള റോബോര്‍ട്ടിനെ ആദ്യമായാണ് നിര്‍മിക്കുന്നത്.

0Shares