ഇടുക്കി അണക്കെട്ട് നിറഞ്ഞു; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കി അണക്കെട്ട് നിറഞ്ഞു; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

ഇടുക്കി : ഇടുക്കിസംഭരണിയിലെ ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അലര്‍ട്ട് ഉണ്ടായാല്‍ പെരിയാറിന് തീരത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും തുടങ്ങും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ കാത്തിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എം.എം മണി വ്യക്തമാക്കിയിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

0Shares