ആരാധകനോട് മോഹന്‍ലാല്‍ ചെയ്തത്..? ഇത് തനി രൂപമെന്ന് പരിഹസിച്ച് മമ്മൂട്ടി ഫാന്‍സ്.

  • Post category:news
  • Reading time:1 min read
You are currently viewing ആരാധകനോട് മോഹന്‍ലാല്‍ ചെയ്തത്..? ഇത് തനി രൂപമെന്ന് പരിഹസിച്ച് മമ്മൂട്ടി ഫാന്‍സ്.

ദുബായ്: ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ താരത്തിന് ഒരു ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്. ഇയാളെ ദേഷ്യഭാവത്തില്‍ ലാല്‍ നോക്കുന്നതും വീഡിയോയില്‍ കാണാം.

രസകരമായ സംഭവം അതല്ല. മമ്മൂട്ടി ഫാന്‍സാണ് ഈ വീഡിയോ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. ഇത് ഞങ്ങളുടെ ഏട്ടന്‍ അല്ലെന്നും ഞങ്ങടെ ഏട്ടന്റെ  ഉമ്മവെപ്പ് ഇതല്ലെന്നും അവര്‍ പരിഹസിക്കുന്നു. ഇതാണോ മുഴുവന്‍ സ്റ്റാറിന്റെ ആരാധക സ്നേഹമെന്ന് ചോദിച്ചവരും ഉണ്ട്. മോഹന്‍ലാല്‍ ആരാധകരെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുന്നതായും പറയുന്ന ആരാധകര്‍ എവിടെയെന്നാണ് ചിലരുടെ സംശയം. മമ്മൂട്ടി ആരാധകരെ ചേര്‍ത്ത് നിര്‍ത്തി എടുത്ത ഫോട്ടോകളും അവര്‍ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചു.

0Shares