ആയിറ്റിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആയിറ്റിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പടന്ന കാവുന്തലയിലെ അഹ് മദ്- കുഞ്ഞാമിന ദമ്പതികളുടെ മകന്‍ പി.പി സഫ് വാന്‍ (20) ആണ് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഫ് വാന്റെ സുഹൃത്തിന് താജുദ്ദീനെ(18) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ വച്ചാണ് അപകടമുണ്ടായത്. സഫ് വാനും താജുദ്ദീനും സഞ്ചരിച്ച ബുള്ളറ്റും എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഫ് വാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് താജുദ്ദീന്‍. ഡിഗ്രി കഴിഞ്ഞ് ജോലി തേടിവരികയായിരുന്നു സഫ് വാന്‍. സഹോദരങ്ങള്‍: അബ്ദുല്ല, ശുഐബ്, സുബൈര്‍, ഫാത്വിമ.

0Shares