ആകാശ് ചോപ്രയുമായുള്ള ശ്രീശാന്തിന്റെ ട്വിറ്റര്‍ യുദ്ധത്തിന് ഫലം കണ്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ആകാശ് ചോപ്രയുമായുള്ള ശ്രീശാന്തിന്റെ ട്വിറ്റര്‍ യുദ്ധത്തിന് ഫലം കണ്ടു.

കൊച്ചി: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെന്ന ശ്രീശാന്തിന്റെ ആഗ്രഹത്തിന് പിന്തുണയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി മാത്യു. ശ്രീശാന്തിന് ദേശീയ ടീമില്‍ തിരിച്ചെത്താന്‍ അവസരമുണ്ടെന്ന് ടി.സി.മാത്യു പറഞ്ഞു. ബിസിസിഐ ഭരണത്തലവന്‍ വിനോദ് റായിക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.സി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയെ സമീപിക്കാനും ശ്രീശാന്തിന് ടി.സി മാത്യു നിര്‍ദേശം നല്‍കി.

 

അതേസമയം ടി.സി മാത്യു നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നു ശ്രീശാന്ത് വ്യക്തമാക്കി. തിരിച്ചുവരവുമായി ബന്ധപ്പെട്ട് വിനോദ് റായിക്ക് കത്ത് ഉടന്‍ കൈമാറുമെന്ന് ശ്രീശാന്ത് പറഞ്ഞു. ബി.സി.സി.ഐ ഇനിയും വിലക്കിനെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ഇപ്പോള്‍ സസ്പെന്‍ഷന്‍ മാത്രമേയുള്ളുവെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. തനിക്ക് തിരിച്ചു വരാനാകില്ലെന്ന മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ അഭിപ്രായത്തില്‍ നിരാശയുണ്ടെന്നും ഇത് വ്യക്തിവൈരാഗ്യമാണോ എന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ആകാശ് ചോപ്രയും ശ്രീശാന്തും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര് നടന്നിരുന്നു.

0Shares