അഴിയൂര്‍ ഗ്രാമപഞ്ചായത്ത് നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച നീര്‍ത്തട നടത്തം ശ്രദ്ധേയമായി

  • Post category:local news
  • Reading time:1 min read
You are currently viewing അഴിയൂര്‍ ഗ്രാമപഞ്ചായത്ത് നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച നീര്‍ത്തട നടത്തം ശ്രദ്ധേയമായി

അഴിയൂര്‍: നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച നീര്‍ത്തട നടത്തം ശ്രദ്ധേയമായി. ഹരിത കേരള മിഷന്റെ നേതൃത്വത്തിലാണ് അഴിയൂരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ നാല് നീര്‍ത്തടങ്ങളുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുന്നതിനും മണ്ണും വെള്ളവും ജൈവ സമ്പത്തും സംരക്ഷിക്കുന്നതിനും പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടിയാണ് പരിപാടി. ഇതിന്റെ ഭാഗമായി ജലത്തിന്റെ ഒഴുക്ക് ദിശാവ്യാപനം, പരിസ്ഥിക്കുള്ള ആഘാതം, ചെറു നീര്‍ത്തടങ്ങളുടം പുനസ്ഥാപനം എന്നിവയെ പറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. സമുദ്ര നിരപ്പില്‍ നിന്ന് ഒരുമീറ്റര്‍ മാത്രം ഉയരമുള്ള തീരദേശങ്ങളിലെ നീര്‍ത്തടങ്ങളില്‍ വെള്ളം കടലിലേക്ക് പോകുന്നത് തടയുവാനുള്ള പദ്ധതികളും ആവിഷ്‌കരിക്കും.

നീര്‍ത്തടനടത്തം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍.കെ.രാജീവന്‍, കെ.സിന്ധു, അലി മനോളി, എം.പി.രാജന്‍ മാസ്റ്റര്‍, അയിഷ ഉമ്മര്‍, കെ.എ ഗംഗാധരന്‍, ബിന്ദു ജൈസണ്‍, ഇ.അരുണ്‍ കുമാര്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

0Shares