തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി ബംഗാളില്‍ നിന്ന് അരിയെത്തി. 800 മെട്രിക് ടണ്‍ അരിയാണ് ഇപ്പോള്‍ ബംഗാളില്‍ നിന്ന് ഇറക്കു മതി ചെയ്തതെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 25 രൂപ നിരക്കില്‍ അഞ്ഞൂറ് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി അരി തിങ്കാഴ്ച്ച വിതരണം ചെയ്യും. അടുത്ത ആഴ്ച്ചയോടെ 2500 മെട്രിക് അരി എത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ജയ, മട്ട അരികളുടെ വില 50 രൂപയായി വര്‍ധിച്ച സാഹചര്യത്തിലാണ് അരി ബംഗാളില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
