ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരത്‌നം പതിച്ച തിരുവാഭരണം കാണാതായ സംഭവത്തില്‍ കേസന്വേഷണം ക്ഷേത്രത്തിനു പുറത്തേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. പഴയ സ്വര്‍ണാഭരണങ്ങളും മറ്റും വില്‍ക്കാനും പണയം വയ്ക്കാനും എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്വര്‍ണക്കടകളില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
ലോംഗ് റേഞ്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. കൂടുതല്‍ ദൂരപരിധിയിലുള്ള ലോഹപദാര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ കഴിയുമെന്നാണ് പോലീസ് പറയുന്നത്.