
കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

കല്‍ക്കട്ട യൂണിവേഴ്സിറ്റിയ്ക്ക് സമീപം കോളേജ് സ്ട്രീറ്റ് പ്രദേശത്ത് വച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി എ.ബി.വി.പി പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു. അമിത് ഷായെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച തൃണമൂല്‍ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
