
– ഷാഫി തെരുവത്ത്
കാസര്‍കോട്: നഗരസഭാ കാര്യാലയത്തിലേക്ക് വരുന്നവര്‍ ആദ്യം എത്തി നോക്കുന്നത് ഈ ചായക്കടയിലേക്കാണ്. ഇവിടെ നിന്ന് ചൂട് ചായ ഊതി കുടിച്ച് വേണം പലര്‍ക്കും കാര്യാലയത്തിലേക്ക് പോകാന്‍. അബ്ദുല്‍ ഖാദറിന്റെ കൈയ്യില്‍ നിന്നും ചായ കുടിക്കാത്തവര്‍ വിരളമാണ്. പാലില്ലെങ്കില്‍ കടുപ്പത്തില്‍ കട്ടന്‍ ചായ കുടിച്ചാലും വേണ്ടില്ല. ഇവിടെ എത്തിയ ശേഷമാണ് കാര്യാലയത്തിലെ ജീവനക്കാരും ഭരണ-പ്രതിപക്ഷ അംഗങ്ങളും ഓഫീസ് കാര്യങ്ങള്‍ക്കായി എത്തുന്നവരും പോകുന്നത്. മുന്‍ നഗരസഭാ ചെയര്മാന്മാരായ പരേതരായ കെ.എസ്.സുലൈമാന്‍ ഹാജി, കെ.രാമണ്ണ റൈ, ഹമീദലി ഷംനാട് തുടങ്ങി നഗരസഭയിലെ നിരവധി സാരഥികള്‍ക്ക് അബ്ദുല്‍ ഖാദര്‍ കടുപ്പത്തില്‍ ചായയും കട്ടന്‍ ചായയും നല്‍കിയിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിന് എത്തിയാല്‍ ഇവിടെ നിന്ന് ചായ വരുത്തിക്കുന്നത് പതിവാണ്.
പട്ള സ്വദേശിയായ അബ്ദുല്ല 38 വര്‍ഷമായി കാര്യാലയത്തിന് മുന്‍വശം ചായക്കട നടത്തുകയാണ് 1979 ല്‍ നഗരസഭാ കാര്യാലയം തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് ചായക്കട. ചായയ്ക്ക് പുറമേ സോഡയും വില്‍ക്കുന്നു. മൂന്നാം ക്ലാസ് വരേ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. വീട്ടിലെ ദാരിദ്ര്യം കാരണം ഉപ്പയെ സഹായിക്കാന്‍ ജോലിക്കിറങ്ങേണ്ടി വന്നുവെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. പിന്നീട് ചായ കച്ചവടത്തില്‍ ഇറങ്ങുകയായിരുന്നു. അബ്ദുല്‍ ഖാദറിനോട് മൊബൈല്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ ചെറിയ ചിരിയായിരുന്നു മറുപടി. മറ്റുള്ളവരുടെ കയ്യിലേ മൊബൈല്‍ ഫോണ്‍ കണ്ടിട്ടുള്ളൂ ഇതുവരേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. രാവിലെ എട്ടു മണിയോടെ തുറക്കുന്ന കട വൈകീട്ട് അഞ്ച് മണിയോടെ അടക്കും. ചായ കടയിലെ ചെറിയ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തി പോവുന്ന അബ്ദുല്‍ ഖാദറിന്റെ ചെറിയ കുടുംബത്തിന് ഈ ചെറിയ ചായക്കട തന്നെയാണ് ജീവിതത്തിന്റെ കച്ചി തുരുത്ത്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(24.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന് ഏത് ?
A) പാലക്കാട്
B) തിരുവനന്തപുരം സെന്‍ട്രല്‍
C) എറണാകുളം ജംങ്ഷന്
D) ഷൊര്‍ണൂര്‍ ജംങ്ഷന്
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(24.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്.ബി നല്കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.
ഇന്നലെ (23.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ആലപ്പുഴ
വിജയി: ആസിഫ് ടി മൊയ്തീന്, നാലാംമൈല്‍, കാസര്‍കോട്.