
ചെർക്കള/ കാസര്‍കോട്: ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു. ചെർക്കള മലബാർ അക്കാഡമിയിൽ വെച്ചു നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി (അഡ്മിനി) പി.ബി പ്രശോഭ് ഉദ്ഘാടനം ചെയ്തു.

എച്ച്. ആർ.പി.എം. ജില്ലാ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി ആധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ മനുഷ്യാവകാശ ദിന സന്ദേശം നൽകി. മലബാർ അക്കാഡമി പ്രിൻസിപ്പൽ റഷീദ് ബെളിഞ്ചം, ഷാഫി ചൂരിപ്പള്ളം, ജമീല അഹമ്മദ്, ബി.അഷ്റഫ്, മൻസൂർ മല്ലത്ത്, ഹർഷാദ് പൊവ്വൽ, അബ്ദുല്ല ആലൂർ എന്നിവര്‍ സംസാരിച്ചു. എം.ബാലാമണി മനുഷ്യാവകാശ ദിന പ്രതിജ്ഞ ചൊല്ലി.
