അണ്ണാ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing അണ്ണാ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ചെന്നൈ: തമിഴ് നാട്ടില്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ അധികാര വടംവലി തുടരവെ പാര്‍ട്ടിയുടെ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മുഖ്യമന്ത്രി പദത്തിന് വേണ്ടി അടിപിടി കൂടുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് ഏവരെയും നടുക്കിയ സംഭവം. നടു റോഡില്‍ വെച്ച്‌ തിരുവണ്ണാമലൈയിലെ അണ്ണാ ഡിഎംകെ കൗണ്‍സിലര്‍ വി. കനകരാജ് (55)നെ വെട്ടിക്കൊലപ്പെടുത്തിയത്‌.

https://www.youtube.com/watch?v=xGx2P6eoaZc

 

ഡിഎംകെ പ്രവര്‍ത്തകനായ ‘പങ്ക്’ ബാബു എന്നയാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്നാണ് കനകരാജിനെ വെട്ടിക്കൊന്നത്. റിയല്‍ എസ്റ്റേറ്റ് ഡീലുകളും നടത്തി വന്ന കനകരാജന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടയിലായിരുന്നു വടിവാള്‍കൊണ്ടുള്ള ആക്രമണം. സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബാബു, കനകരാജിന് സ്ഥലം വാങ്ങാനായി രണ്ട് കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ബാബുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തിന് ശേഷം പ്രതികളായ ബാബുവും കൂട്ടാളികളായ രാജ, ശരവണന്‍ എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

0Shares