ബെംഗ്ളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍ മാറ്റത്തിന് ശ്രമം തുടങ്ങി. ബെംഗ്ളൂരുവില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്കു മാറാനാണ് ശ്രമം. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും മാറ്റം ആവശ്യപ്പെട്ട് ശശികല അപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ബെംഗ്ളൂരു ജയിലില്‍ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ശശികലയുടെ വാദം.

അതേസമയം, ശശികല കീഴടങ്ങാനെത്തിയപ്പോള്‍ ജയില്‍ റോഡില്‍ അക്രമം അഴിച്ചുവിട്ടത് ഒരുസംഘം വാടകഗുണ്ടകളാണെന്ന് ബെംഗ്ളൂരു പോലീസ് അറിയിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശശികലയുമായി ബന്ധപ്പെട്ടവര്‍ നടത്തിയ നാടകമാണോ ഇതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
